സിനിമയില്‍ അഭിനയിക്കാൻ അവസരങ്ങള്‍ വന്നിട്ടുണ്ട്, തിരക്കായതിനാൽ വേണ്ടെന്ന് വെച്ചു: ചിന്ത ജെറോം

ആ സിനിമയിൽ ചിന്ത ജെറോം ആയിട്ട് തന്നെ ആയിരുന്നു ക്ഷണിച്ചതെന്നും  സിനിമയിൽ അഭിനയിക്കാൻ ഇതുവരെ ട്രൈ ചെയ്തിട്ടില്ലെന്നും ചിന്ത പറഞ്ഞു. 

New Update
chintha jerome salary

സിനിമയിൽ അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചിരുന്നുവെന്ന് ഡിവൈഎഫ്‌ഐ നേതാവ് ചിന്ത ജെറോം. ടൊവിനോയെ നായകനാക്കി മധുപാൽ സംവിധാനം ചെയ്ത കുപ്രസിദ്ധ പയ്യൻ എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചിരുന്നുവെന്ന് ചിന്ത പറഞ്ഞു. മധുപാൽ നേരിട്ടാണ് വിളിച്ചതെന്നും യുവജന കമ്മീഷൻ ചെയർമാന്റെ തിരക്കായതിനാൽ ക്ഷണം നിരസിച്ചെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിന്ത വെളിപ്പെടുത്തി. 

Advertisment

അടുത്തിടെ സിനിമയിൽ മറ്റൊരു അവസരം വന്നിരുന്നുവെന്ന് ചിന്ത പറഞ്ഞു. ആസിഫ് അലിയുടേയും നമിത പ്രമോദിന്റെയും സിനിമ ആയിരുന്നു അത്. ഒരു അപകടം ഉണ്ടായപ്പോൾ അവരെ രക്ഷിക്കാനെത്തുന്ന വ്യക്തിയുടെ വേഷമായിരുന്നു തനിയ്ക്ക് ലഭിച്ചതെന്നും അത് വലിയ വേഷം ആയിരുന്നില്ലെന്നും പറഞ്ഞ ചിന്ത അവർ ആദ്യം സന്തോഷ് ജോർജ് കുളങ്ങരയെ ആയിരുന്നു ആ കഥാപാത്രത്തിനായി പരി​ഗണിച്ചിരുന്നതെന്നും വ്യക്തമാക്കി. 

ഞാൻ തിരുവനന്തപുരത്തുണ്ടോ എന്ന് ചോദിച്ചാണ് ക്ഷണം വന്നത്. പക്ഷേ ആ സമയം താൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. ആ വേഷം പിന്നീട് ജാസി ഗിഫ്റ്റ് ചെയ്തു എന്നാണ് ആസിഫ് അലി പറഞ്ഞത്. ആ സിനിമയിൽ ചിന്ത ജെറോം ആയിട്ട് തന്നെ ആയിരുന്നു ക്ഷണിച്ചതെന്നും  സിനിമയിൽ അഭിനയിക്കാൻ ഇതുവരെ ട്രൈ ചെയ്തിട്ടില്ലെന്നും ചിന്ത പറഞ്ഞു. 

കുട്ടിക്കാലത്ത് താനൊരു മോഹൻലാൽ ഫാൻ ആയിരുന്നുവെന്ന് ചിന്ത പറഞ്ഞു. ഇപ്പോൾ മമ്മൂട്ടിയെയും ദുൽഖർ സൽമാനെയും റോഷൻ മാത്യുവിനെയും ഇഷ്ടമെന്നും മമ്മൂട്ടിയോട് വ്യക്തിപരമായ അടുപ്പമുണ്ടെന്നും ചിന്ത കൂട്ടിച്ചേർത്തു. 

latest news chintha jerome
Advertisment