സ്വർണത്തിന് വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. സെപ്റ്റംബർ നാലിനായിരുന്നു ഏറ്റവും കൂടിയ വില -44,240 രൂപ.

New Update
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം;  ഈ മാസത്തെ ഉയർന്ന നിരക്കിൽ

കൊച്ചി: കേരളത്തിൽ സ്വർണത്തിന് ഇന്ന് പവന് 280 രൂപ കുറഞ്ഞു. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 43,600 രൂപയും ഗ്രാമിന് 5,450 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. സെപ്റ്റംബർ നാലിനായിരുന്നു ഏറ്റവും കൂടിയ വില -44,240 രൂപ.

Advertisment

തുടർന്ന് അഞ്ചാം തീയതി മുതൽ 9 വരെ തുടർച്ചയായി വില കുറഞ്ഞു. 43880 രൂപയായിരുന്നു ഒമ്പതാം തീയതിയിലെ വില. മൂന്നുദിവസം ഇൗ വില തുടർന്ന ശേഷമാണ് ഇന്ന് വീണ്ടും കുറഞ്ഞത്.

2023 മേയ് അഞ്ചിനായിരുന്നു സ്വർണ വില സർവകാല റെക്കോർഡിലെത്തിയത്. അന്ന് പവന് 45,760 രൂപയും ഗ്രാമിന് 5720 രൂപയുമായിരുന്നു വില.

gold rate
Advertisment