'ഒരു കാരണവശാലും ലോക്സഭയിലേക്കില്ല': അതിലും വലിയ ഉത്തരവാദിത്ത്വം പാര്‍ട്ടി തന്നെ ഏല്‍പിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി

ജോസ് കെ മാണി മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ തോമസ് ചാഴിക്കാടന് ഒരു തവണ കൂടി അവസരം നല്‍കുമോയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റ് നോക്കുകയാണ്.

New Update
jose k mani loksabha

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. അതിലും വലിയ ഉത്തരവാദിത്വം പാര്‍ട്ടി തന്നെ ഏല്‍പിച്ചിട്ടുണ്ട്. ഒരു കാരണവശാലും ലോക്സഭയിലേക്ക് കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാവില്ലെന്ന് നേരത്തെ തന്നെ കൃത്യമായി സൂചിപ്പിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോളേജ് ക്യാമ്പസുകളില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ സാന്നിധ്യം കുറവാണെന്നും എസ്എഫ്‌ഐ അടിച്ചമര്‍ത്തുന്നുവെന്നുമുള്ള വാര്‍ത്ത തെറ്റാണെന്നും അത്തരമൊരു അഭിപ്രായം കമ്മിറ്റിയില്‍ ഉയര്‍ന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ജോസ് കെ മാണി മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ തോമസ് ചാഴിക്കാടന് ഒരു തവണ കൂടി അവസരം നല്‍കുമോയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റ് നോക്കുകയാണ്. യുഡിഎഫിലാകട്ടെ കോണ്‍ഗ്രസ് കോട്ടയം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. അച്ചു ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യം ഉന്നയിക്കുന്നുണ്ട്.

ക്യാമ്പസുകളില്‍ എല്‍ഡിഎഫ് ഒറ്റക്കെട്ടായി പോകേണ്ടതുണ്ട്. പലയിടത്തും അങ്ങനെ പോകാത്തതുമുണ്ട്. ഇക്കാര്യം എല്‍ഡിഎഫിന്റെ ശ്രദ്ധയില്‍പ്പെടുത്താറുണ്ട്. സ്റ്റുഡന്റ്സ് വിങ്ങിലും ഒരുമിച്ചു പോകണമെന്നാണ് ആഗ്രഹം. ചിലയിടങ്ങളില്‍ ആ സാഹചര്യം വരുന്നില്ല. ഒരുമിച്ചു വരുമെന്ന് പ്രത്യാശിക്കാം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

jose k mani
Advertisment