New Update
/sathyam/media/media_files/ucS8lPSjA5wCeDjih1oR.jpeg)
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പിൻവലിച്ച് സ്വകാര്യ ആശുപത്രികൾ. ആരോഗ്യ വകുപ്പുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
Advertisment
രണ്ട് മാസത്തിനുള്ളിൽ കുടിശ്ശിക തീർക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് പിൻമാറ്റം. എന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ കുടിശ്ശിക തീർത്തില്ലെങ്കിൽ സമരം തുടങ്ങുമെന്നും കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ അറിയിച്ചു.
ഒക്ടോബർ 1 മുതൽ കാരുണ്യ പദ്ധതിയിൽ നിന്ന് പിന്മാറുമെന്നാണ് സ്വകാര്യ ആശുപത്രികൾ അറിയിച്ചിരുന്നത്. 300 കോടി രൂപയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ ആശുപത്രികൾക്ക് സംസ്ഥാന സർക്കാർ നൽകാനുള്ളത്.
മിക്ക ആശുപത്രികൾക്കും ഒരു വർഷം മുതൽ ആറ് മാസം വരെയുള്ള പണം കിട്ടാനുണ്ട്. പ്രതിസന്ധി മറികടക്കാൻ 104 കോടി സർക്കാർ അടിയന്തിരമായി അനുവദിച്ചിരുന്നു.