/sathyam/media/media_files/4CKRXJqYtYzKngBx26fU.jpg)
തിരുവനന്തപുരം; രാഷ്ട്രീയപാര്‍ട്ടികളുടെയും , ഇതര സംഘടനകളുടെയും പ്രകടനങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും അനുമതി നല്‍കാന്‍ ഫീസ് ഈടാക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ഇതിനെതിരെ ഹൈക്കോടതിയിലുള്ള ഹര്‍ജികള്‍ തീര്‍പ്പാകുന്നത് വരെ ഫീസ് ഈടാക്കേണ്ടെന്നാണ് ഡി ജി പിയുടെ നിര്‍ദേശംയ ജില്ലാ പൊലീസ് മേധാവികള്‍ക്കാണ് ഈ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
പ്രകടനങ്ങള്‍ക്കും മറ്റു സമരപരിപാടികള്‍ക്കും ആയിരം രൂപ മുതല്‍ പതിനായിരം രൂപവരെ ഫീസാണ് ഒക്ടോബര്‍ 1 മുതല്‍ ഈടാക്കാന്‍ അഭ്യന്തര വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനങ്ങളും ഘോഷയാത്രകളും ജില്ലാ തലത്തിലാണെങ്കില്‍ 10,000 രൂപ നല്‍കണം. പോലീസ് സ്റ്റേഷന്റെ പരിധിയിലെ പ്രകടനത്തിനുള്ള അനുമതിക്ക് 2,000 രൂപയും സബ്ഡിവിഷന്‍ പരിധിയില്‍ 4,000 രൂപയും നല്‍കണം എന്നായിരുന്നു ഉത്തരവ്.
ഇതിനെതിരെ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍റൈറ്റ്സ് (എപിസിആര്‍) കേരള ഘടകമാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതേ തുടര്‍ന്ന് ഹൈക്കോടതി വിധി വന്നശേഷം ഫീസീടാക്കിയാല്‍ മതിയെന്ന് അഭ്യന്തര വകുപ്പ്് തിരുമാനിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us