/sathyam/media/media_files/kNYJAHLPLvxTZRJ1Hr0f.jpg)
തൃശൂർ: കളമശേരിയിലെ സ്ഫോടന പരമ്പരയുടെ ആസൂത്രണം അടക്കം കണ്ടെത്താൻ ഏറെക്കാര്യങ്ങൾ അവശേഷിക്കവേ, കേരളത്തിലെ പൊതുസ്ഥലത്തെ ആദ്യത്തെ സ്ഫോടനക്കേസിന് 26വർഷമായിട്ടും ഒരു തുമ്പുപോലുമില്ല. 1997ൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ, ചെന്നൈ - ആലപ്പുഴ എക്‌സ്പ്രസ് ട്രെയിനിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ നാലുപേരാണ് കൊല്ലപ്പെട്ടത്. കേരള പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടാവാത്തതിനെതുടന്ന് അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തിരിക്കുകയാണ്. സ്ഫോടനത്തിന്റെ സൂത്രധാരൻ തൃശൂർ മുല്ലശ്ശേരി സ്വദേശി അയൂബ് എന്ന അഷ്‌റഫാണെന്ന് അന്ന് തിരിച്ചറിഞ്ഞിരുന്നു. ഇയാൾക്ക് ഇസ്ലാമിക് സ്റ്രേറ്റുമായടക്കം (ഐ.എസ്) ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ.
1997 ഡിസംബർ ആറിന് രാവിലെ 7.30ന് ട്രെയിൻ തൃശൂർ സ്റ്റേഷനിൽ നിന്ന് പുറപ്പെടുമ്പോഴായിരുന്നു സ്‌ഫോടനം. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ഒരു ലഘുലേഖയിലൂടെ സ്‌ഫോടനം നടത്തിയത് 'ഇസ്ലാമിക് ഡിഫൻസ് ഫോഴ്‌സാണെന്ന് വ്യക്തമായി. തമിഴ്‌നാട് കേന്ദ്രമാക്കി, കേരളത്തിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക മതമൗലികവാദ ഗ്രൂപ്പുകളാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തു. അതേദിവസം തമിഴ്‌നാട്ടിൽ തൃശ്ശിനാപ്പിള്ളിയിലും ഈറോഡിലും നടന്ന സ്‌ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. സമാനമായ ലഘുലേഖകളും കണ്ടെടുത്തു. ആ കേസിലെ പ്രതികളെ പിന്നീട് പിടികൂടിയെങ്കിലും തൃശൂർ സ്‌ഫോടനക്കേസ് എങ്ങുമെത്തിയില്ല.
ട്രിച്ചിയിലും ഈറോഡിലും തൃശൂരിലുമായി ഉണ്ടായ സ്ഫോടനങ്ങളിൽ 10 പേർക്കാണു ജീവൻ നഷ്ടപ്പെട്ടത്. ഇസ്‍ലാമിക് ഡിഫൻസ് ഫോഴ്സ് എന്ന ഭീകരസംഘടനയാണു പിന്നിൽ പ്രവർത്തിച്ചതെന്നു തമിഴ്നാട് പൊലീസ് കണ്ടെത്തി. ഓൾ ഇന്ത്യ ജിഹാദ് കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ റഹീമിനെയടക്കം അരഡസനിലേറെപ്പേരെ അറസ്റ്റ് ചെയ്തു. ചെന്നൈയിൽനിന്ന് ഓടിത്തുടങ്ങിയ 3 ട്രെയിനുകളിലാണു ബോംബു വച്ചത്. പാലക്കാട് പേരൂർ മൂലയംപറമ്പിൽ മണികണ്ഠൻ (25), വാടാനപ്പിള്ളി എടശേരി സണ്ണി (22), ആലപ്പുഴ മണ്ണഞ്ചേരി തൈവള്ളിയിൽ ടി.ആർ.ഗോപിനാഥപിള്ള (43), എറണാകുളം കണ്ണമാ തോട്ടുകടവിൽ ചിന്നമ്മ (63) എന്നിവരാണ് അന്നു കൊല്ലപ്പെട്ടത്.
സ്‌ഫോടനങ്ങളുടെ മുഖ്യ ആസൂത്രകനായ തൃശ്ശൂർ വെങ്കിടങ്ക് സ്വദേശി അയൂബ് എന്ന അഷ്റഫ് അലിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനായി ചെന്നൈ എഗ്മോറിലെ രണ്ടാം മെട്രോപോളിറ്റൻ മജിസ്‌ട്രേട്ട് കോടതി 1998 ഒക്ടോബർ 13-ന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സംഭവസമയത്ത് 24 വയസ്സുണ്ടായിരുന്ന പ്രതി ജീവിച്ചിരിപ്പുണ്ടെന്ന സൂചനയാണ് അന്വേഷണത്തിൽ ലഭിച്ചത്. കേരള റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്. സമാന്തര അന്വേഷണം നടത്തിയ തമിഴ്നാട് ക്രൈംബ്രാഞ്ച്- സി.ഐ.ഡി. പോലീസാണ് അയൂബ് ഒഴികെയുള്ള എട്ടുപ്രതികളേയും അറസ്റ്റ് ചെയ്തത്. തമിഴ്നാട് പോലീസിൽനിന്ന് എന്‍.ഐ.എ. വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ചെന്നൈയിൽനിന്ന് പുറപ്പെട്ട മൂന്ന് തീവണ്ടികളിലാണ് ബോംബുകൾ വെച്ചിരുന്നത്. തീവണ്ടികൾ ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് സ്‌ഫോടനമുണ്ടായി വലിയ ദുരന്തമാണ് ആസൂത്രണം ചെയ്തിരുന്നതെങ്കിലും തീവണ്ടികൾ നിർത്തിയിട്ടിരുന്ന സമയത്ത് സ്‌ഫോടനമുണ്ടായത് ദുരന്തത്തിന്റെ തീവ്രത കുറച്ചു. അയോധ്യയിലെ തർക്കമന്ദിരം തകർക്കപ്പെട്ടതിന്റെ അഞ്ചാംവാർഷികദിനത്തിലായിരുന്നു തീവണ്ടികളിലെ സ്‌ഫോടനങ്ങൾ. അന്ന് കേരളത്തിൽ ഹർത്താൽ ആയിരുന്നതിനാൽ തീവണ്ടികളിൽ യാത്രക്കാർ കുറഞ്ഞത് മരണസംഖ്യ കുറച്ചു.
അൽ ഉമ്മ എന്ന തീവ്രവാദ സംഘടനയാണ് സ്‌ഫോടനത്തിന് പിന്നിലെന്നായിരുന്നു തമിഴ്നാട് പോലീസിന്റെ കണ്ടെത്തൽ. തീവണ്ടി ചാലക്കുടിപ്പാലം കടക്കുമ്പോൾ പൊട്ടുന്നരീതിയിലും സമയക്രമത്തിലുമാണ് സ്‌ഫോടനം ആസൂത്രണം ചെയ്തവർ ബോംബ് ഘടിപ്പിച്ചിരുന്നത്. സമയപ്രകാരം രാവിലെ 7.45-നാണ് ചെന്നൈ-ആലപ്പുഴ തീവണ്ടി ചാലക്കുടിപ്പാലം കടക്കേണ്ടത്. ഇതനുസരിച്ചാണ് ബോംബിൽ സമയം ക്രമീകരിച്ചിരുന്നത്. എന്നാൽ തീവണ്ടി 40 മിനിറ്റ് വൈകിയാണ് തൃശ്ശൂരിലെത്തിയത്. നിർത്തിയിട്ടിരുന്ന സമയത്താണ് സ്‌ഫോടനമുണ്ടായതെന്നതും ദുരന്തത്തിന്റെ ആഘാതം കുറച്ചു.
ചെന്നൈ-ആലപ്പുഴ തീവണ്ടിയുടെ ഒൻപതാം ജനറൽ കംപാർട്ട്മെന്റിലായിരുന്നു ബോംബ് ഘടിപ്പിച്ചിരുന്നത്. ഈ കംപാർട്ട്‌മെന്റിൽ നിറയെ ശബരിമല തീർഥാടകരുണ്ടായിരുന്നു. കംപാർട്ട്‌മെന്റിൽ ചായ വിൽക്കാനെത്തിയ പാലക്കാട് സ്വദേശി മണികണ്ഠനാണ് മരിച്ച ഒരാൾ. മൃതദേഹം ചിന്നിച്ചിതറിയ രണ്ടുപേരെ തിരിച്ചറിഞ്ഞിരുന്നില്ല. ഒരാളുടെ തല വേറിട്ട നിലയിലായിരുന്നു. പരിക്കേറ്റ പലർക്കും അംഗവൈകല്യം സംഭവിച്ചു. സ്‌ഫോടനത്തിന്റെ ശക്തിയിൽ റെയിൽവേ സ്റ്റേഷനിലെ ഒന്നാംപ്ലാറ്റ്ഫോമിന്റെ മേൽക്കൂര തകർന്നു. കംപാർട്ട്മെന്റിന്റെ ഒരു ഭാഗം പൂർണമായും തകർന്നിരുന്നു. രണ്ടാം പ്ലാറ്റ്ഫോമിൽ ആ സമയം എറണാകുളം-ഗുരുവായൂർ തീവണ്ടി നിർത്തിയിട്ടിട്ടുണ്ടായിരുന്നു. സ്‌ഫോടനം നടന്ന ബോഗിയിൽ പാലക്കാട്ടുനിന്ന് കയറിയ ആർ.എസ്.എസ്. സംസ്ഥാന ശാരീരിക് പ്രമുഖ് കണ്ണന് പരിക്കേറ്റു. തൊട്ടുപിന്നിലെ എ.സി. കംപാർട്ട്‌മെന്റിൽ തൃശ്ശൂരിൽനിന്ന് കയറിയ എം.എം. ഹസനും ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിന് ഹസനും പങ്കാളിയായി. തീവണ്ടി പുറപ്പെടാൻ ഒരു മിനിറ്റ് അവശേഷിക്കേയായിരുന്നു സ്‌ഫോട
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us