/sathyam/media/post_attachments/CdzzeYeRcO5hg6aROQFr.jpg)
കൊച്ചി: എറണാകുളം ഫോർട്ട് കൊച്ചിയിൽ വളർത്തുനായയുടെ കടിയേറ്റ് എട്ടുവയസുകാരന് ഗുരുതരമായി പരിക്കേറ്റു. അയൽവാസി വളർത്തുന്ന നായയാണ് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആക്രമിച്ചത്.
കുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് സംഭവം. വീടിന് മുന്നിൽ മറ്റു കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടെ നായ ഗെയ്റ്റ് ചാടിക്കടന്ന് കുട്ടിയെ ആക്രമിക്കുകയായിരുന്നു.
കുട്ടിയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയാണ് കുട്ടിയെ ആക്രമിച്ചത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവവരം.