ആലുവയിലെ ഹോട്ടലില്‍ നിന്ന് പഴകിയ ഇറച്ചി പിടികൂടി; ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് അധികൃതർ

New Update

publive-image

Advertisment

കൊച്ചി: ആലുവയിലെ ഹോട്ടലില്‍ നിന്ന് പഴകിയ ഇറച്ചി പിടികൂടി. ഹോട്ടല്‍ പൂട്ടാന്‍ നിര്‍ദേശം നല്‍കിയതായും ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

അടുത്തിടെ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനമൊട്ടാകെ വ്യാപക പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചത്.

സംസ്ഥാനത്ത് സുനാമി ഇറച്ചി പിടികൂടാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ വ്യാപക പരിശോധനയ്ക്കിടെയാണ് ആലുവയിലെ ഹോട്ടലില്‍ നിന്ന് പഴകിയ ഇറച്ചി പിടികൂടിയത്. ഹോട്ടലുകളിലും ട്രെയിനുകളിലുമാണ് പ്രധാനമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നത്.

Advertisment