ഇടമലയാർ ഡാമിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തേണ്ട സാഹചര്യമില്ല; കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ

New Update

publive-image

കൊച്ചി: ഇടമലയാർ ഡാമിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തേണ്ട സാഹചര്യമില്ലെന്ന് കെ എസ് ഇ ബി എക്സിക്യൂട്ടീവ് ചെയർമാൻ പി എൻ ബിജു. പെരിയാറിൽ പരമാവധി 40 സെ മീ ജലനിരപ്പ് ഉയരുമെന്ന് അദ്ദേഹം അറിയിച്ചു. ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതമാണ് ഇന്ന് തുറന്നത്.

Advertisment

ആലുവ, പറവൂര്‍ മേഖലകളെയാണ് ഏറ്റവുമധികം ബാധിക്കുക. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എട്ടുമണിയോടെ ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം ഭൂതത്താന്‍കെട്ടിലെത്തും. ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കളക്ടർ ജാഫർ മാലിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കോതമംഗലം താലൂക്കിലെ മേഖലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ പെരിയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദേശം നൽകി.

NEWS
Advertisment