Advertisment

ആസാദി കാ അമൃത് മഹോത്സവ്: ഗോവിന്ദ് പദ്മസൂര്യ ബ്രാന്‍ഡ് അമ്പാസിഡര്‍

കൊച്ചി: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 'ആസാദി കാ അമൃത് മഹോത്സവ്' ക്യാംപയിനോടനുബന്ധിച്ച് തെരഞ്ഞെടുത്ത സാംസ്‌കാരിക ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ മലയാളി താരം ഗോവിന്ദ് പദ്മസൂര്യയും.

Advertisment

publive-image

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം 75 ബ്രാന്‍ഡ് അംബാസഡര്‍മാരെ തെരഞ്ഞെടുത്തത്.

യുവ തലമുറയെ സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തിത്വമെന്ന നിലയിലാണ് ഗോവിന്ദ് പദ്മസൂര്യയെ അംബാസിഡറായി തെരഞ്ഞെടുത്തത്.മുംബൈയില്‍ നടന്ന ചടങ്ങില്‍ ഗോവിന്ദ് പദ്മസൂര്യ ഇത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

രാജ്യത്തിന്റെ 75 ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 'ആസാദി കാ അമൃത് മഹോത്സവ്' ക്യാംപയിനിന്റെ ഭാഗമായി ഇപ്പോള്‍ രാജ്യത്തുടനീളം നടക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികളില്‍ യുവതലമുറയെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ബ്രാന്‍ഡ് അംബാസഡര്‍മാരെ തെരഞ്ഞെടുത്തിരിക്കുന്നത്.

വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്ന 'ഹര്‍ ഘര്‍ തിരംഗ' പരിപാടിയും ഇതിനോടകം തന്നെ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിയിട്ടുണ്ട്. ഇത്തരത്തില്‍ ഭാവിയിലും ഭാരതീയ പൈതൃകം, സംസ്‌കാരം എന്നിവയുടെ പ്രചാരണത്തിനും ബ്രാന്‍ഡ് അംബാസഡര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തും.

ഗോവിന്ദ് പദ്മസൂര്യയെ കൂടാതെ കേരളത്തില്‍ നിന്നും ജോസ് അന്നംകുട്ടി ജോസ്, അപര്‍ണ തോമസ് എന്നിവരെയും ബ്രാന്‍ഡ് അംബാസഡര്‍മാരായി തെരഞ്ഞെടുത്തിട്ടുണ്ട്.

Advertisment