പുതുവത്സരാഘോഷത്തിന്‍റെ സമാപനം കുറിച്ച് കാര്‍ണിവല്‍ റാലി ഇന്ന് ഫോർട്ട് കൊച്ചിയിൽ

New Update

publive-image

Advertisment

ഫോര്‍ട്ട് കൊച്ചി: പുതുവത്സരാഘോഷത്തിന്‍റെ സമാപനം കുറിച്ച് കാര്‍ണിവല്‍ റാലി ഇന്ന് ഫോർട്ട് കൊച്ചിയിൽ നടക്കും. വൈകിട്ട് മൂന്നിന് പരേഡ് മൈതാനത്ത് നടക്കുന്ന റാലിയില്‍ സ്വദേശികളും വിദേശികളുമടക്കം നിരവധി പേര് പങ്കെടുക്കും.

കലാരൂപങ്ങളുടെ അകമ്പടിയോടെ നീങ്ങുന്ന റാലിയില്‍ നിശ്ചല ദൃശ്യങ്ങളുടെ അവതരണവുമുണ്ടാവും. ഭീമൻ പാപ്പാഞ്ഞി കത്തിച്ച് ഇന്നലെ രാത്രി പുതുവര്‍ഷത്തെ ഫോര്‍ട്ടു കൊച്ചി വരവേറ്റിരുന്നു. ആടിയും പാടിയും ആർത്തുല്ലസിച്ചുമാണ് കേരളം പുതുവർഷത്തെ വരവേറ്റത്.

കനത്ത സുരക്ഷയിലായിരുന്നു കൊച്ചിയിലെ ആഘോഷം. കടപ്പുറമായിരുന്നു കോഴിക്കോടിന്റെ ആഹ്ലാദകേന്ദ്രം. കോവളത്ത് പുതുവത്സരമാഘോഷിക്കാൻ സ്വദേശികളും വിദേശികളുമായി നൂറുകണക്കിനാളുകളാണെത്തിയത്.

ആഘോഷത്തിനിടയിൽ ലഹരി പതയുന്നുണ്ടോയെന്നറിയാൻ കർശന പരിശോധനയുമുണ്ടായിരുന്നു. നേരത്തെ ഹിറ്റ്‍ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഹോട്ടലുകളിൽ മഫ്തിയിൽ സംഘം പരിശോധന നടത്തി.

Advertisment