New Update
Advertisment
കൊച്ചി: ആലുവയില്‍ ആല്‍മരം വീണ് എട്ടുവയസുകാരന്‍ മരിച്ചു. യുസി കോളജിന് സമീപം മില്ലുപാടി കാരോട് പറമ്പ് രാജേഷിന്റെ മകന്‍ അഭിനവ് കൃഷ്ണയാണ് മരിച്ചത്. പരിക്കേറ്റ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. കളിക്കുന്നതിനിടെയായിരുന്നു അപകടം.
മരം വീണതുകണ്ട് എത്തിയ നാട്ടുകാര്‍ രണ്ട് കുട്ടികളെ ആശുപത്രിയിലെത്തിച്ചു. അതിന് ശേഷമാണ് അഭിനവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അഭിനവിനെ മരത്തിനടിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. തലക്ക് പരിക്കേറ്റ അഭിനവ് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.