/sathyam/media/post_attachments/u3JMUL5uh2U6oWzLehXB.jpg)
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളത്തിന്‍റെ മലയോര മേഖലകളും താഴ്ന്ന് പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. മൂവാറ്റുപുഴയാറില്‍ ജല നിരപ്പുയരുന്ന സാഹചര്യത്തില്‍ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ഇടങ്ങളിലെ ഡാമുകള്‍ തുറന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമുകള്‍ ഇനിയും തുറന്നേക്കാന്‍ സാധ്യത. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി.
പല ജില്ലകളിലും മഴക്കെടുതി തുടരുകയാണ്. തൃശൂരിൽ റോഡുകളിലേക്ക് മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. പറപ്പൂർ -ചാലക്കൽ റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. തേക്ക് മറിഞ്ഞുവീണാണ് ഗതാഗതം സ്തംഭിച്ചിരിക്കുന്നത്. അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
പാലക്കാട് കനത്തമഴയെ തുടർന്ന് അങ്കണവാടിയുടെ ചുറ്റുമതിൽ തകർന്നു. അട്ടപ്പാടി ഷോളയൂരിൽ ആണ് സംഭവം. കോട്ടമല ഊരിലെ അങ്കണവാടിയുടെ ചുറ്റുമതിലാണ് തകർന്നത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.