കൊല്ലം തഴവയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം

New Update

publive-image

കൊല്ലം: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലെ തഴവയിലാണ് സംഭവം. തഴവ ആദിനാട് തെക്ക് കണ്ടനാട്ട് വീട്ടില്‍ അജ്മല്‍ഷാ – ഷഹന ദമ്പതികളുടെ ഏക മകള്‍ ഇനായ മറിയം ആണ് മരിച്ചത്.

Advertisment

കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കൊടുക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ വീടിനടുത്തുള്ള ക്ലിനിക്കിലും കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment