‘മൂന്ന് ദിവസം മുൻപ് അവൻ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്, ആ ചോദ്യവും അവന്റെ പോക്കും, രണ്ടും ഒരുപോലെ തോന്നി’ ; സുഹൃത്ത് രമേശ് പറഞ്ഞ വാക്കുകൾ

New Update

publive-image

കൊല്ലം: പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയിരുന്ന കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണം സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും കുടുംബത്തെയും ഉലച്ചിരിക്കുകയാണ്. സുധിയുടെ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ ജനസാഗരമാണ് ഒഴുകി എത്തിയത്.

Advertisment

ഇപ്പോഴിതാ അദ്ദേഹത്തിന്റെ സുഹൃത്ത് രമേശ് പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്. മരണം സംഭവിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് സുധി തന്നെ കാണാൻ വന്ന സംഭവമാണ് രമേശ് പറയുന്നത്. സ്വന്തം കടങ്ങളും ബാധ്യതകളും മറന്ന് കൊവിഡിന്റെ സമയത്ത് അയൽപക്കത്ത് താമസിച്ചിരുന്നവർക്ക് സഹായം ചെയ്തിരുന്ന ആളാണ് സുധിയെന്നും സുഹൃത്ത് രമേശ് കുമാർ പറയുന്നു.

‘അപകടം നടക്കുന്നതിന്റെ മൂന്ന്, നാല് ദിവസം മുമ്പ് സുധിയുമായി സംസാരിച്ചിരുന്നു. മറ്റുള്ള കലാകാരന്മാരിൽ നിന്നും വ്യത്യസ്തനായിരുന്നു അവൻ. ഡാ… ചക്കരെ… മുത്തേ… എന്നൊക്കെയാണ് എല്ലാവരെയും വിളിച്ചിരുന്നത്. എല്ലാ ചടങ്ങുകളിലും പങ്കെടുക്കുമായിരുന്നു. സാധാരണക്കാർക്കിടയിലൂടെ എപ്പോളും നടന്നുപോകുന്ന ആളായിരുന്നു. അവരിൽ ഒരാളായിട്ടാണ് ജീവിച്ചത്. മരണവാർത്ത അറിഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപോയി.

മൂന്ന്, നാല് ദിവസം മുമ്പ് അവൻ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്… വണ്ടി ഒന്നും കൈയ്യിൽ ഇല്ല… എന്നെ ഒന്ന് വീട്ടിൽ കൊണ്ട് വിടാമോയെന്ന്. എന്റെ ഒരു രീതിക്ക് ഞാൻ മറുപടി കൊടുത്തു. ഇഷ്ടം പോലെ ബസ് ഉണ്ടല്ലോയെന്ന്. അവന്റെ ആ ചോദ്യം മനസിൽ ഇങ്ങനെ തങ്ങി നിൽക്കുകയാണ്.

ആ ഒരു ചോദ്യവും അവന്റെ പോക്കും എനിക്ക് എന്തോ രണ്ടും ഒരുപോലെ തോന്നി. കുടുംബമെന്നാല്‍ ജീവനായിരുന്നു സുധിക്ക്. അതിനാല്‍ എവിടെ പരിപാടിക്ക് പോയാലും വേഗം വീട്ടിലേക്ക് തിരിച്ചെത്താന്‍ പരമാവധി സുധി ശ്രമിക്കുമായിരുന്നു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ഇല്ലായ്മകളിലും സന്തോഷിപ്പിക്കാന്‍ സുധി തന്നാലാവും വിധം ശ്രമിച്ചിരുന്നു’, സുഹൃത്ത് പറയുന്നു.

Advertisment