കൊട്ടാരക്കരയില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം രോഗിയുമായി വന്ന ആംബുലന്‍സുമായി കൂട്ടി ഇടിച്ചു

New Update

publive-image

Advertisment

കൊല്ലം: കൊട്ടാരക്കരയില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സുമായി കൂട്ടി ഇടിച്ചു. രോഗിയുമായി വന്ന ആംബുലന്‍സിലാണ് മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് അപകടമുണ്ടായത്.

കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ നിന്നും റഫര്‍ ചെയ്ത രോഗിയുമായി വന്ന ആംബുലന്‍സാണ് കൂട്ടിയിടിച്ചത്. കോട്ടയം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനവുമായി കൂട്ടി ഇടിക്കുകയായിരുന്നു.

ആംബുലന്‍സ് ഡ്രൈവര്‍ക്കും, രോഗിക്കും മറ്റൊരാളിനും പരിക്കേറ്റു. ഉടന്‍തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment