/sathyam/media/post_attachments/U1l6GvlS7CTTl2DLEYkW.jpg)
കൊല്ലം: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളിലെ പുതിയ ഇരകള്‍ ഇത്തവണ താരദമ്പതികളായ സായ് കുമാറും ബിന്ദു പണിക്കരുമായിരുന്നു. സായ് കുമാറിന്‍റെ ഒരഭിമുഖത്തില്‍ ബിന്ദു പണിക്കരെക്കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ മറുപടി പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ഇരുവരും തമ്മില്‍ പിരിഞ്ഞെന്ന തരത്തിലായിരുന്നു ചില അനൗദ്യോഗിക ഓണ്‍ലൈന്‍ മാധ്യമങ്ങളില വാര്‍ത്ത.
/sathyam/media/post_attachments/16Cjl95oovKfcuR63Mkz.jpg)
ഇതോടെ സായ് കുമാറും ബിന്ദു പണിക്കരും തന്നെ ഇതിന് വിശദീകരണവുമായി രംഗത്തു വന്നിട്ടുണ്ട്. ഇന്നു രാവിലെയാണ് പിരിഞ്ഞതെന്നായിരുന്നു ബിന്ദു പണിക്കരുടെ പരിഹാസ രൂപേണയുള്ള മറുപടി.
അതേസമയം സായ് കുമാര്‍ കൃത്യമായ മറുപടി തന്നെ നല്‍കിയിട്ടുണ്ട്. ബിന്ദു പണിക്കരുമൊത്തുള്ള ജീവിതത്തില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നാണ് സായ് കുമാര്‍ പ്രതികരിച്ചത്. തന്‍റെ അഭിമുഖം പൂര്‍ണമായി കാണാത്തവരാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്നും സായ് കുമാര്‍ പറഞ്ഞു.
/sathyam/media/post_attachments/mvBNmLAHpdLrscni6Jkv.jpg)
ബിന്ദു പണിക്കരുടെ മകളോടും കുടുംബ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ഇക്കാര്യം തിരക്കിയിരുന്നു. അമ്മയും സായ് അങ്കിളും തമ്മില്‍ പിരിഞ്ഞോ എന്നുതന്നെ ചോദിച്ചവരുണ്ട്. 'ഇന്നലെ വരെ പിരിഞ്ഞിട്ടില്ല, ഇന്നത്തെ കാര്യം അറിയില്ല' എന്നായിരുന്നത്രെ മകളുടെ മറുപടി.
ഇരുവര്‍ക്കുമൊപ്പമാണ് ബിന്ദുവിന്‍റെ മകളും താമസിക്കുന്നത്. ചില അനൗദ്യോഗിക ഓണ്‍ലൈന്‍ പത്രങ്ങളും യൂട്യൂബ് ചാനലുകളുമാണ് ഒട്ടും ആധികാരികതയില്ലാതെ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us