ഭരണഘടനയെ ആഴത്തിൽ പഠിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണം - പി.സി വിഷ്ണുനാഥ് എംഎൽഎ

author-image
nidheesh kumar
New Update

publive-image

Advertisment

കൊല്ലം: ഭരണഘടനയെ ആഴത്തിൽ പഠിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന്
പി.സി.വിഷ്ണുനാഥ് എംഎൽഎ. യൂത്ത് കോൺഗ്രസ്‌ ഇളമാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എല്‍സി, പ്ലസ് 2 ക്ലാസ്സുകളിൽ ഫുൾ എ+ നേടിയ ഇളമാട് പഞ്ചായത്തിലെ വിദ്യാർത്ഥികളെ അനുമോദിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ്‌ ലിവിൻ വേങ്ങൂരിന്റെ അദ്ധ്യക്ഷതയിൽ പി.സി വിഷ്ണുനാഥ്‌ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി എം.എം നസീർ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വാളിയോട് ജേക്കബ്, ഡിസിസി ജനറൽ സെക്രട്ടറി വി.റ്റി സിബി, കെഎസ്‌യു സംസ്ഥാന സെക്രട്ടറി ആദർശ് ഭാർഗവൻ, കോൺഗ്രസ്‌ ചിതറ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ.ജി സാബു, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ അഖിൽ ഭാർഗവൻ, യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി എ.ആർ റിയാസ്,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സാജൻ വർഗ്ഗീസ്, പഞ്ചായത്ത് അംഗങ്ങളായ ഉണ്ണി, ഷൈനി, ബിന്ദു, ലതിക, ശാരി ഷിജു,യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ,ജെനി ജോൺസൻ, ജിതിൻ പാറംകോട് എന്നിവർ പ്രസംഗിച്ചു.

Advertisment