New Update
Advertisment
പരവൂർ: അമിതമായി വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് പരവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി പരവൂർ ഓഫിസിലേയ്ക്ക് പ്രതിക്ഷേധ മാർച്ച് നടത്തും.
ചൊവ്വാഴ്ച രാവിലെ 10 ന് ആരംഭിക്കുന്ന മാർച്ച് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് പരവൂർ ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പളളി അധ്യക്ഷനാവും.