പരവൂർ: ആറ് വർഷത്തെ പിണറായി ഭരണം കേരളത്തിലെ ഭരണ -സാമ്പത്തിക രംഗം താറുമാറാക്കിയതായി കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുപറഞ്ഞു. അന്യായമായി വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പരവൂർ ഇലക്ട്രിസിറ്റി ഓഫീസ് മാർച്ച് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ആഡംബരക്കാറും ആധുനിക കാലിത്തൊഴുത്തും സ്വന്തമായി നിർമ്മിക്കുന്ന പിണറായി വിജയൻ കേരള ജനതയെ കൊള്ളയടിയ്ക്കുകയാണ്. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ബിജു പാരിപ്പള്ളി അദ്ധ്യക്ഷതയിൽ കെപിസിസി അംഗം നെടുങ്ങോലം രഘു, ഡിസിസി ജനറൽ സെക്രട്ടറിമാരായ എ. ഷുഹൈബ്, പ്രദീഷ് കുമാർ, പരവൂർ സജീവ്, നഗരസഭാ ചെയർ പേഴ്സൻ പി. ശ്രീജ, സാദിക്ക് പരവൂർ, സിജി പഞ്ചവടി, പരവൂർ മോഹൻദാസ്, സുനിൽകുമാർ, രാധാകൃഷ്ണൻ, സിമ്മിലാൽ, വിഷ്ണു എന്നിവർ സംസാരിച്ചു.
പരവൂർ കോൺഗ്രസ് ഭവനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിന് കസേരയിൽ വാഴ വെച്ച് മുഖ്യമന്ത്രിയുടെ ചിത്രവും വഹിച്ച് നീങ്ങിയ മാർച്ചിന് പരവൂർ മുനിസിപ്പൽ പാർലമെന്ററി പാർട്ടി ലീഡർ സുധീർ കുമാർ, രഞ്ജിത് പരവൂർ, ബിനു വിജയൻ, ലത മോഹൻദാസ്, നിജാബ് മൈ ലവിള, പൂതക്കുളം അനിൽ, അഭിലാഷ് കുമാർ, അജിത്, ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.