പരവൂരിൽ അപകടകരമാം വിധം വാഹനം ഓടിച്ചത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതികൾ പിടിയിൽ

author-image
nidheesh kumar
New Update

publive-image

Advertisment

ചാത്തന്നൂർ: അപകടകരമായി ഓട്ടോറിക്ഷ ഓടിച്ചത് ചോദ്യം ചെയ്ത യുവാവിനെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയിൽ. പരവൂർ കുറുമണ്ടൽ വെളിക്കേട് തൊടിയിൽ ഷാജഹാൻ മകൻ ഷംനാദ് (20), പരവൂർ കലക്കോട് ജിസസ് ഭവനിൽ വിൻസന്റ് മകൻ റോണി (20) എന്നിവരാണ് പരവൂർ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി കലക്കോട് പാറവിള ഗ്രൗണ്ടിന് സമീപമുള്ള റോഡിലൂടെ ഷംനാദും റോണിയും ഓട്ടോറിക്ഷ അമിതവേഗതയിൽ അപകടകരമായി ഓടിക്കുന്നത് സമീപവാസിയായ പാറവിള തെക്കതിൽ സലീമിന്റെ മകൻ ആൻസിൽ ചോദ്യം ചെയ്തിരുന്നു.

വാക്കുതർക്കത്തിലായതിനെ തുടർന്ന് പ്രതികൾ മടങ്ങി പോയി വീട്ടിൽ സൂക്ഷിച്ചിരുന്ന തടിവെട്ടാൻ ഉപയോഗിക്കുന്ന കത്താളുമായി തിരിച്ചെത്തി യുവാവിനെ വെട്ടി പരിക്കേപ്പിച്ചിരുന്നു. അക്രമണത്തിൽ ഇടത് കൈക്ക് ഗുരുതരമായി പരികേറ്റ ആൻസിൽ ചികിൽസയിലാണ്.

ആൻസിലിന്റെ പരാതിയിൽ പരവൂർ പോലീസ് കേസെടുത്ത് ഒളിവിൽ പോയ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികൾ ഇരുവരും നിരവധി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. റോണി കഞ്ചാവ് കേസിലും ഷംനാദ് അക്രമണ കേസിലും പ്രതിയാണ്.

ചാത്തന്നൂർ എ.സി.പി ഗോപകുമാർ ബി യുടെ നിർദ്ദേശ പ്രകാരം പരവൂർ സബ് ഇൻസ്പക്ടർ നിഥിൻ നളൻ എ.എസ്.ഐ രമേശൻ എസ്.സിപിഒ മാരായ പ്രേംലാൽ, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ റിമാന്റ് ചെയ്തു.

Advertisment