കൊല്ലം: കെഎസ്ആർടിസി ബസ് കണ്ടക്ടറെ ആക്രമിച്ച് മാനഹാനിപ്പെടുത്താനും ഡ്യൂട്ടി തടസപ്പെടുത്താനും ശ്രമിച്ച യുവാവിനെ കരുനാഗപ്പള്ളി പോലീസ് പിടികൂടി. ചവറ ചെറുശ്ശേരി ഭാഗം സോനു ഭവനിൽ ശ്രീനിവാസന്‍റെ മകൻ സോനുകുമാർ (33) ആണ് പോലീസിന്റെ പിടിയിലായത്.
ഈ മാസം 13ന് രാവിലെ കൊല്ലം - കായംകുളം റൂട്ടിൽ സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത പ്രതിക്ക് ടിക്കറ്റ് എടുത്തതിന്റെ ബാലൻസ് നല്കിയത് സംബന്ധിച്ച തർക്കത്തെ തുടർന്ന് വനിതാ കണ്ടക്ടറെ മാനഹാനിപ്പെടുത്താനും ജോലി തടസപ്പെടുത്താനും ശ്രമിച്ചു എന്ന കുറ്റത്തിന് കരുനാഗപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റിലായത്.
കരുനാഗപ്പള്ളി പോലീസ് ഇൻസ്‌പെകടർ ജി. ഗോപകുമാറിന്റെ നിർദ്ദേശ പ്രകാരം എസ്ഐ അലോഷ്യസ്, എഎസ്ഐ നിസ്സാമുദ്ദീൻ, എസ്‌സിപിഒ രതീഷ്, സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.