New Update
Advertisment
ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ചാത്തന്നൂർ മിനിസിവിൽ സ്റ്റേഷൻ ഗ്രൗണ്ടിൽ വച്ച് പഞ്ചായത്ത് തല "കർഷക സഭയും ഞാറ്റുവേല ചന്തയും" നടന്നു. പ്രസ്തുത പരിപാടിയുടെ ഭാഗമായി പച്ചക്കറി തൈകളും, നടിൽ വസ്തുകൾ, ഫല വൃക്ഷതൈകളും ഇന്ന് നടന്ന ചടങ്ങിൽ വിതരണം ചെയ്തു.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദൻ പിള്ള ഉദ്ഘടാനം ചെയ്തു. ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷ വഹിച്ച യോഗത്തിൽ കൃഷി ഓഫീസർ മനോജ് ലൂക്കോസ് സ്വഗാതവും, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷിബുകുമാർ,അശ്വതി കൃഷി അസിസ്റ്റന്റ്, ഷൈനി ജോയി (ചെയർപേഴ്സൺ ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ),എൻ ശർമ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ), ലീലാമ്മ ചാക്കോ വാർഡ് മെമ്പർ, ലൈല (സി ഡി എസ് chairperson), രാധ കൃഷ്ണൻ (കാർഷിക വികസന സമിതി അംഗം), എന്നിവർ സംസാരിച്ചു.