പാരിപ്പള്ളി ബസ് സ്റ്റോപ്പിൽ മോഷണശ്രമം; അന്യസംസ്ഥാന യുവതി അറസ്റ്റിൽ

author-image
nidheesh kumar
New Update

publive-image

Advertisment

കൊല്ലം: ബസ് സ്റ്റോപ്പിൽ മോഷണശ്രമം നടത്തിയ അന്യസംസ്ഥാന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് വള്ളിയൂർ സ്വദേശി ഗീത (35) യാണ് പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കല്ലുവാതുക്കൽ ജംഗ്ഷന് സമീപം കൊല്ലം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ വച്ചാണ് മോഷണശ്രമം ഉണ്ടായത്.

കല്ലുവാതുക്കൽ നടയ്ക്കൽ സ്വദേശിയായ അംബികയുടെ ബാഗിൽ പണവും മറ്റു രേഖകളും സൂക്ഷിച്ചിരുന്ന പഴ്‌സ് ആണ് മേഷണം നടത്തിയത്. സംശയം തോന്നിയ അംബിക മറ്റുള്ളവരുടെ സഹായത്തോടെ ഇവരെ തടഞ്ഞ് വയ്ക്കുകയും പാരിപ്പള്ളി പോലീസീനെ വിവരം അറിയിക്കുകയുമായിരുന്നു. ഉടനടി സ്ഥലത്തെത്തിയ പോലീസ് ഗീതയെ ചോദ്യം ചെയ്തു കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

പാരിപ്പള്ളി ഇൻസ്‌പെക്ടർ അൽജബാർന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സുരേഷ്‌കുമാർ കെ, രാജേഷ് എസ്.സിപിഒ ഡോൾമ, സിപിഒ സലാഹുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

Advertisment