കരുനാഗപ്പള്ളിയിൽ വീണ്ടും എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

author-image
nidheesh kumar
New Update

publive-image

Advertisment

കൊല്ലം:കരുനാഗപ്പള്ളിയിൽ വീണ്ടും മാരക ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. എംഡിഎംഎയുമായി കരുനാഗപ്പള്ളിയിൽ മുമ്പും യുവാവാക്കൾ പിടിയിൽ ആയിരുന്നു. ഈ കേസുകളുടെ തുടരന്വേഷണത്തിനിടയിലാണ് വീണ്ടും 4.98 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിലായത്.

കൊല്ലം വടക്കേവിള മാടൻനട ശ്രീവൽസം നഗറിൽ ജസ്‌നാമൻസിലിൽ ജവഹർ മകൻ മുഹമ്മദ് ഇജാസ് (24), വടക്കേവിള ഷാഹു മൻസിലിൽ ഷാഹു മകൻ ഉബൈദ് (24) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം ചക്കാലമുക്കിന് സമീപം റോഡിൽ സംശയാസ്പദമായി കണ്ട ഇരുചക്ര വാഹനം പരിശോധിച്ചപ്പോളാണ് ഇവർ പിടിയിലായത്.

യുവാക്കൾ ധരിച്ചിരുന്ന വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 4.98 ഗ്രാം എംഡിഎംഎ ആണ്
പിടികൂടിയത്. കഴിഞ്ഞ കുറേ നാളുകളായി ജില്ലയിലെ ലഹരി ഉൽപ്പന്നങ്ങളുടെ വിതരണ ശൃംഖല തകർക്കുന്നതിന് പോലിസ് വ്യാപകമായ അന്വേഷണത്തിലായിരുന്നു.

ജില്ലയിൽ സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കും യുവതീ യുവാക്കൾക്കും നിരോധിത ലഹരി ഉൽപ്പന്നങ്ങൾ എത്തിച്ച് നൽകുന്നവരെ പറ്റി ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടാൻ കഴിഞ്ഞത്.

പിടികൂടിയ എംഡിഎംഎ ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതാണെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണർ വി എസ് പ്രദീപ്കുമാറിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീകുമാർ, ശരത്ചന്ദ്രൻ ഉണ്ണിത്താൻ എ.എസ്.ഐമാരയ ഷാജിമോൻ, നന്ദകുമാർ സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് യുവാക്കളെ പിടികൂടിയത്. കോടതിയിൽ ഹജരാക്കി പ്രതികളെ റിമാന്റ് ചെയ്തു.

Advertisment