പാരിപ്പള്ളി-പരവൂർ റോഡ്, പരവൂര്‍-തിരുമുക്ക് റോഡ് നവീകരണം: എംപി എൻ.കെ. പ്രേമചന്ദ്രനെ പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അഭിനന്ദിച്ചു

author-image
nidheesh kumar
New Update

publive-image

Advertisment

ചാത്തന്നൂർ: കേന്ദ്ര പദ്ധതിയായ സെൻട്രൽ റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി പാരിപ്പള്ളി-പരവൂർ റോഡും, പരവൂരിൽ നിന്ന് തിരുമുക്ക് റോഡും നവീകരിയ്ക്കുവാനുള്ള തീരുമാനത്തെ പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സ്വാഗതം ചെയ്തു.

ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിന്, വ്യക്തമായ ഇടപെടലൂടെ റോഡുകൾ നവീകരിക്കുന്ന ജനകീയ എംപി എൻ.കെ. പ്രേമചന്ദ്രനെ പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അഭിനന്ദിച്ചു.

വർഷങ്ങളായി ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യമാണ് ബഹുമാനപ്പെട്ട എം.പി യുടെ ഇടപെടലിലൂടെ യാഥാർഥ്യമായതെന്നും ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി പറഞ്ഞു.

Advertisment