ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്റേയും സംയുക്താഭി മുഖ്യത്തിൽ ഓഗസ്റ്റ് 17ന് കർഷക ദിനവും, കർഷകരെ ആദരിക്കലും നടക്കും

author-image
nidheesh kumar
New Update

publive-image

Advertisment

ചാത്തന്നൂർ:ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും സംയുക്താഭി മുഖ്യത്തിൽ ഓഗസ്റ്റ് 17 (ചിങ്ങം ഒന്നിന്) കർഷക ദിനമായി ആചരിക്കും. കർഷക ദിനാചരണത്തിന്റെ ഭാഗമായി ആദിച്ചനല്ലൂർ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന മികച്ച നെല്കർഷകർ, കേരകർഷകർ, പച്ചക്കറി കർഷകർ, വനിതാകർഷകർ, മികച്ച ക്ഷീരകർഷകർ, വാഴ കർഷകർ, മികച്ച പട്ടികജാതി കർഷകൻ, മികച്ച വിദ്യാർഥി കർഷകർ, മികച്ച യുവ കർഷകർ, മികച്ച സമ്മിശ്ര കർഷകർ, മുതിർന്ന കർഷക തൊഴിലാളി എന്നി വിഭാഗങ്ങളിൽ പ്പെടുന്ന കർഷകരെ തെരഞ്ഞെടുത്ത് ആദരിക്കും.

ആദരിക്കപ്പെടാന്‍ താത്പര്യമുള്ള കർഷകർ ആഗസ്റ്റ് 6ന് വൈകുന്നേരം 5ന് മുമ്പായി ആദിച്ചനല്ലൂർ കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ആദിച്ചനല്ലൂർ കൃഷി ഓഫീസർ അറിയിച്ചു.

Advertisment