കൊല്ലം ജില്ലയിൽ 1, 2, 3 തീയതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു: ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കൊല്ലം: ജില്ലയില്‍ അതിശക്തമായ മഴ തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും 1, 2, 3 തീയതികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ജില്ലയില്‍ മഴയും അതിനോടനുബന്ധിച്ചു കാലവർഷക്കെടുതികളും തുടരാൻ സാധ്യതയുണ്ടെന്നും ആയത് വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ എത്തുന്നതിനും മറ്റും കടുത്ത പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും മഴ തുടരുമെന്ന പ്രവചനം നിലനിൽക്കുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 26(2) 30(XVI), (XVIII), 34(m) എന്നിവ പ്രകാരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (02.08.2022) ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

ഈ അവധി അംഗണവാടി വിദ്യാർത്ഥികൾക്കും ബാധകമായിരിക്കുമെങ്കിലും അംഗണവാടി പ്രവർത്തിക്കുന്നതായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാലാ, ബോർഡ് പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

Advertisment