മദ്യപസംഘം ലെയ്സ് ചോദിച്ചിട്ട് നൽകിയില്ല; കൊല്ലത്ത് 19കാരനെ ക്രൂരമായി മർദ്ദിച്ച് മദ്യപസംഘം: ഒരാൾ പോലീസ് പിടിയിൽ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കൊല്ലം: കൊല്ലത്ത് 19 വയസുകാരനെ ക്രൂരമായി മർദിച്ച് മദ്യപസംഘം. കൊല്ലം പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനാണ് അതിക്രൂര മർദനമേറ്റത്. ലെയ്സ് ചോദിച്ചിട്ട് നൽകാത്തതിനായിരുന്നു ആക്രമണമെന്ന് യുവാവ്. യുവാവിനെ എട്ടോളം വരുന്ന മദ്യപസംഘം ക്രൂരമായി ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരുക്കേറ്റ നീലകണ്ഠനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കൊല്ലം വാളത്തുങ്കൽ ഫിലിപ്പ് മുക്കിൽ വച്ചായിരുന്നു സംഭവം. നീലകണ്ഠനും സുഹൃത്ത് അനന്ദുവും വരുന്ന വഴി ഇവർ കഴിച്ചുകൊണ്ടുവന്ന ലെയ്സ് നൽകാൻ മദ്യപസംഘം ആവശ്യപ്പെട്ടു. എന്നാൽ, നീലകണ്ഠൻ ഇത് നൽകിയില്ല. തുടർന്നായിരുന്നു ആക്രമണം.

പ്രദേശത്ത് സ്ഥിരമായി മദ്യപിക്കുന്ന സാമൂഹ്യവിരുദ്ധ സംഘമാണ് ഇതെന്ന് നാട്ടുകാർ പറഞ്ഞു. ഒരു പവൻ്റെ മാലയും മൊബൈൽ ഫോണുമൊക്കെ സംഘം അപഹരിച്ചു. ആരോ ചാടി തലയിൽ ചവിട്ടി എന്നും നീലകണ്ഠൻ പറഞ്ഞു. നീലകണ്ഠൻ്റെ സുഹൃത്തായ അനന്ദുവാണ് ദൃശ്യങ്ങൾ പകർത്തിയത്.

പ്രതികളിൽ ചിലരെ പൊലീസ് തിരിച്ചറിഞ്ഞെന്നും ഉടൻ തന്നെ ഇവരെ പിടികൂടുമെന്നുമാണ് സൂചന. ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Advertisment