/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
Advertisment
ചാത്തന്നൂർ:തോരാതെപെയ്ത മഴയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണു. അപകടത്തിനു തൊട്ടുമുമ്പ് വീട്ടിലുള്ളവർ ബന്ധുവീട്ടിലേയ്ക്ക് പോയതിനാൽ ആളപായം ഒഴിവായി.
വേളമാനൂർ 'ഉമ'യിൽ സുശീലാദേവിയുടെ വീടിന്റെ ശുചിമുറിയോടു ചേർന്ന ഭാഗത്തെ ഭിത്തിയാണ് കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിയോടെ ഇടിഞ്ഞു വീണത്.
ഇതിനു തൊട്ടു മുമ്പായി സുശീലാദേവി മൂത്തമകന്റെ ചാത്തന്നൂരിലെ വീട്ടിലേയ്ക്ക് പോയിരുന്നു. ഒപ്പം താമസിച്ചിരുന്ന ഇളയ മകൻ തൊട്ടടുത്തുള്ള ജോലി സ്ഥലത്തുമായിരുന്നു. മഴയ്ക്ക് മുൻപ് വീടിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ വീട്ടുകാർ ശ്രമിച്ചിരുന്നെങ്കിലും ചിലർ അത് തടസ്സപ്പെടുത്തിയിരുന്നതായി കല്ലുവാതുക്കൽ പഞ്ചായത്ത് അധികൃതർ പറഞ്ഞു.