/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
Advertisment
ചാത്തന്നൂർ:ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് യുവജന മാർച്ച് സംഘടിപ്പിച്ചു. പഞ്ചായത്തിലെ ഭരണ സ്തംഭനത്തിനും വികസന മുരടിപ്പിനും പരിഹാരം കാണണമെന്നും ഭരണസമിതി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
കല്ലുവാതുക്കൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. മാർച്ചിന് ശേഷം നടന്ന ധർണ ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ എസ് ഷബീർ ഉദ്ഘാടനം ചെയ്തു.ആദർശ് എംഎസ് അധ്യക്ഷത വഹിച്ചു.
എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം നോബൽ ബാബു, ഡിവൈഎഫ്ഐ ജില്ല ജോയിന്റ് സെക്രട്ടറി എം ഹരികൃഷ്ണൻ, ഏരിയ പ്രസിഡന്റ് എസ് സൂരജ്,എസ് ശരത്കുമാർ,
ബിജിൻ മരക്കുളം എന്നിവർ സംസാരിച്ചു.
എസ്. ബിനു, വി വിനീത്, ആർ രാകേഷ്, വിനീത് യൂ ആർ, ജീമേഷ് എസ് സജീവ്, എസ് ഷമീം, വിഷ്ണു എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി