/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
കൊല്ലം: കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായിരുന്ന ജി. പ്രതാപവർമ്മ തമ്പാന്റെ സംസ്കാരം പൊതുദർശനത്തിന് ശേഷം നാളെ 4ന് കരിക്കോട് സ്വവസതിയായ പേരുർ മുല്ലശേരിയിൽ നടക്കും.
രാവിലെ 10 മുതൽ 10.30 വരെ തേവള്ളിയിലെ വസതിയിൽ, 11 മുതൽ 1 വരെ ഡിസിസി ഓഫീസ്, ചാത്തന്നൂർ ജംഗ്ഷൻ 1.30 മുതല്‍ 2 വരെ, 2.15 മുതല്‍ 2.30 വരെ പേരുർ സർവ്വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലാണ് പൊതുദർശനം.
വീട്ടിലെ ശുചിമുറിയിൽ കാൽവഴുതി വീണ് പരിക്കേറ്റ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു അന്ത്യം. 2001-2006 കാലയളവിൽ ചാത്തന്നൂരിൽ നിന്ന് നിയമസഭാംഗമായി. 2012-2014 കാലയളവിൽ കൊല്ലം ഡിസിസി പ്രസിഡന്റ്, നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു.
പി. ഗോപാല പണിക്കറുടെയും കെ. ഭാരതിയുടെയും മകനായി 1959 സെപ്തംബർ 20ന് അടൂരിലാണ് പ്രതാപ വർമ തമ്പാന്‍റെ ജനനം. എം.എയും എൽ.എൽ.ബിയും നേടിയ അദ്ദേഹം 1974ൽ കോൺഗ്രസ് വിദ്യാർഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്.
കെ.എസ്.യു സ്കൂൾ യൂണിറ്റ് പ്രസിഡന്‍റ്, യൂണിറ്റ് സെക്രട്ടറി, കൊല്ലം എസ്.എൻ കോളജ് കെ.എസ്.യു യൂണിറ്റ് സെക്രട്ടറി, കൊല്ലം ജില്ലാ പ്രസിഡന്‍റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം, സംസ്ഥാന ട്രഷറർ, കെ.എസ്.യു കലാവേദി സംസ്ഥാന കൺവീനർ, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമായിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്ത് 12 വർഷം തുടർന്നു. 1979ൽ കൊല്ലം എസ്.എൻ. കോളജ് വിദ്യാർഥിയായിരിക്കെ കോളജ് പ്ലാനിങ് ഫോറം കൺവീനറായും മികച്ച വാഗ്മിയായും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, കേരള സർവകലാശാല അക്കൗണ്ട്സ് കമ്മിറ്റിയംഗം, സെനറ്റ് അംഗം (1983-84), പേരൂർ സർവീസ് കോ ഓപറേറ്റീവ് ബാങ്ക് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എസ്.യു. ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ, കെ.പി.സി.സി നിർവാഹകസമിതി അംഗം എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പ്രതാപവർമ തമ്പാന്‍റെ അപ്രതീക്ഷിത വിയോഗം കോൺഗ്രസ് നേതൃത്വത്തിന് തീരാനഷ്ടമാണ്.