/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
Advertisment
കൊല്ലം: വാട്സ്ആപ്പ് ഗ്രൂപ്പിൽ മോശമായി സംസാരിച്ചു എന്നാരോപിച്ച് കൊല്ലത്ത് 19 കാരനാണ് ക്രൂരമർദ്ദനമേറ്റത്. സംഭവത്തിൽ പിടികിട്ടാപ്പുള്ളിയും കൊല്ലം പൂയപ്പള്ളി സ്വദേശിയുമായ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രാഹുലിനെതിരെ 19കാരൻ സാമൂഹിക മാധ്യമങ്ങളിൽ മോശമായി മെസേജ് അയക്കുകയും സംസാരിക്കുകയും ചെയ്തു എന്നായിരുന്നു ആരോപണം. ആലപ്പുഴ വള്ളിക്കുന്നം സ്വദേശിക്കാണ് മർദ്ദനമേറ്റത്. ഓഗസ്റ്റ് ഒന്നാം തീയതിയായിരുന്നു സംഭവം.
19 കാരനെ രാഹുൽ കാലുപിടിക്കാൻ നിർബന്ധിച്ച് കുനിച്ച് നിർത്തി ഇടിക്കുന്നതിന്റേയും ചവിട്ടിക്കൂട്ടുന്നതിന്റേയും ദൃശ്യങ്ങളും പുറത്തുവന്നതിതെ തുടർന്നാണ് റാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്.