/sathyam/media/post_attachments/TQ9nFsvX1fPtyzlH8tKW.jpg)
കൊല്ലം: ഇടതുപക്ഷത്തേയ്ക്ക് തിരിച്ചു വരാന്‍ ആർഎസ്‌പി-ബിയ്ക്ക് തടസം എന്‍.കെ പ്രേമചന്ദ്രന്‍ എംപിയാണെന്ന് സിപിഐ വിലയിരുത്തല്‍. സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിലാണ് ആർഎസ്‌പി-ബിയെ സംബന്ധിച്ച വിലയിരുത്തലുണ്ടായത്.
ആർഎസ്‌പി സംഘടനാ സംവിധാനവും ജിനസ്വാധീനവും നഷ്ടപ്പെട്ട പാര്‍ട്ടിയാണെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍റെ പാര്‍ലമെന്‍റംഗത്വം കൂടി നഷ്ടമായാല്‍ ആ പാര്‍ട്ടി തീര്‍ന്നു. ഇപ്പോഴും ഇടതുപക്ഷത്തേയ്ക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവരാണ് ആർഎസ്‌പിയില്‍ അധികവും - സമ്മേളനം വിലയിരുത്തി.
തുടര്‍ച്ചയായ കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ആർഎസ്‌പിക്ക് ഒരു എംഎല്‍എയെപോലും വിജയിപ്പിക്കാനായില്ല. എ.എ അസീസിന്‍റെ നേതൃത്വത്തിലുള്ള വിഭാഗം യുഡിഎഫിലെത്തിയ ശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ പരാജയങ്ങളായിരുന്നു ഫലം.
എന്‍.കെ പ്രേമചന്ദ്രന്‍ കൊല്ലത്തു നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതു മാത്രമാണ് പാര്‍ലമെന്‍ററി രംഗത്ത് ആർഎസ്‌പിയുടെ ഏക കച്ചിത്തുരുമ്പ്. അത് ഒരു പരിധിവരെ പ്രേമചന്ദ്രന്‍റെ വ്യക്തിപരമായ മികവുകൊണ്ടുകൂടിയാണ്. ആർഎസ്‌പിയുടെ നേട്ടമായി കാണാനാവില്ല.
അതിനിടെ പാര്‍ട്ടിയിലെ പ്രബല വിഭാഗം യുഡിഎഫ് വിടണമെന്ന അഭിപ്രായക്കാരായിരുന്നെങ്കിലും പ്രേമചന്ദ്രന്‍ അതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു. ഷിബു ബേബിജോണ്‍ പോലും ഇടതുപക്ഷത്തേയ്ക്ക് മടങ്ങാന്‍ തയാറെടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് സിപിഐയുടെ വിമര്‍ശനം. ആർഎസ്‌പി ഇതിനോട് പ്രതികരിച്ചിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us