/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
Advertisment
കൊല്ലം: എറണാകുളം ബീച്ചിൽ കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവാവിന്റെ മരണം സംസ്കാരം നാളെ. അഞ്ചൽ ഇടമുളയ്ക്കൽ വാഴോട്ട് തെങ്ങുവിള ഫെബിൻ വില്ലയിൽ സി. രാജൂ - ജയ രാജു ദമ്പതികളുടെ മകൻ ഫെബിൻ രാജു (23) ആണ് മരിച്ചത്.
കൊച്ചിൻ റിഫൈനറി ജീവനക്കാരനാണ്. ഞായറാഴ്ച വൈകിട്ടോടെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങവേയാണ് തിരയില്‍പ്പെട്ടത്. രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു.
ഇന്ന് രാവിലെ ഫെബിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം നാളെ വൈകിട്ട് മൂന്നിന് അഞ്ചൽ സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. സഹോദരി: ഡോ. ഫേബമറിയം രാജു.