/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
Advertisment
കൊല്ലം:ശാസ്താംകോട്ട മൈനാഗപ്പള്ളിയിൽ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. തേവലക്കര പാലയ്ക്കൽ ചക്കാലതെക്കതിൽ വീട്ടിൽ നിന്ന് മൈനാഗപ്പള്ളി കടപ്പ തറയിൽ പുത്തൻ വീട്ടിൽ താമസിക്കുന്ന അഫ്സൽഖാൻ (25) ആണ് പിടിയിലായത്.
മൈനാഗപ്പള്ളി കടപ്പയിൽനിന്നാണ് ഇയാളെ പിടികൂടിയത്. അഫ്സൽഖാൻ നിന്നും ഇരുപതിനായിരം രൂപ വിലവരുന്ന രണ്ട് ഗ്രാം എംഡിഎംഎ യും 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു. യുവാക്കൾക്ക് വിതരണം ചെയ്യാൻ തമിഴ്നാട്ടിൽ നിന്നുമാണ് ലഹരിവസ്തുക്കൾ എത്തിച്ചത്.
മുമ്പ് ഇയ്യാളിൽ നിന്നും ഒന്നരക്കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കുന്നത്തൂർ എക്സൈസ് സർക്കിൾ ഇൻസ്പക്ടർ ബി.നസിമുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്.