ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ വായ്പ-ലൈസൻസ്-സബ്സിഡി മേളയുടെ “ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ” എന്ന പദ്ധതി സംഘടിപ്പിച്ചു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ചാത്തന്നൂർ:ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ വായ്പ-ലൈസൻസ്-സബ്സിഡി മേളയുടെ ഭാഗമായി “ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ” എന്ന പദ്ധതിമേള സംഘടിപ്പിച്ചു. സംരംഭകർക്കായി വായ്പ, ലൈസൻസ്, സബ്സിഡി എന്നിവ നൽകുന്നതുമായി ബന്ധപ്പെട്ടാണ് മേള നടത്തിയത്.

ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച മേള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിജു റ്റി. ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ഉദയൻ അദ്ധ്യക്ഷതയിൽ ഉപജില്ല വ്യവസായ ഓഫീസർ അൻജിത്ത് ആർ.എസ്. മുഖ്യപ്രഭാഷണം നടത്തി.

മേളയിൽ ഫെഡറൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക്, കാനറാ ബാങ്ക് ബ്രാഞ്ച് മാനേജർമാർ, മെമ്പർമാർ, സി.ഡി.എസ്. പ്രതിനിതികൾ പങ്കെടുത്തു. 6 വായ്പകൾ വിതരണംചെയ്‌തു. വായ്പ അപേക്ഷ സീകരിക്കൽ, ഉധ്യം, കെ-ഷിഫറ്റ്, ലൈസൻസ് വിതരണം എന്നിവ നടത്തി.

Advertisment