/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
ചാത്തന്നൂർ:കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ (ഇന്ത്യയെ ഒന്നിപ്പിക്കൂ) പദയാത്രയ്ക്ക് വൻ വരവേൽപ്പ് നൽകാൻ ചാത്തന്നൂരിൽ ഒരുക്കങ്ങൾ തുടങ്ങി. സ്വാഗത സംഘം സ്റ്റിയറിങ് കമ്മിറ്റിയുടെ യോഗം പാരിപ്പള്ളി വ്യാപാര ഭവനിൽ കൂടി ജാഥയുടെ ക്രമീകരണങ്ങൾ വിലയിരുത്തി.
സെപ്റ്റംബർ 14 ന് ജില്ലാ അതിർത്തിയായ പാരിപ്പള്ളി കടമ്പാട്ടുകോണത്ത് പദയയാത്രക്ക് വൻ വരവേൽപ്പ് നൽകുവാനും ഇതിന് മുന്നോടിയായി എല്ലാ മണ്ഡലം ബൂത്ത് കൺവെൻഷനുകൾ 30ന് മുൻമ്പായി പൂർത്തിയാ ക്കുവാനും തീരുമാനിച്ചു.
കെ.പി.സി.സി.ജനറൽ സെക്രട്ടറി എം.എം.നസിർ യോഗം ഉദ്ഘാടനം ചെയ്തു. കന്യാകുമാരിയിൽനിന്നു കശ്മീർ വരെ നടത്തുന്ന പദയാത്ര 150 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളി ലൂടെയാണു കടന്നുപോവുകയെന്നും രാവിലെ 7 മുതൽ 10 വരെയും വൈകിട്ടു 4 മുതൽ രാത്രി 7 വരെയും ദിവസവും 25 കിലോമീറ്റർ പദയാത്രയായി 3500 കിലോമീറ്റർ പിന്നിട്ട് 2023 ജനുവരി 30 ന് സമാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗത സംഘം ചെയർമാൻ ഡോ. ശൂരനാട് രാജശേഖരൻ അധ്യക്ഷനായി.കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാഷ്ട്രീയത്തിനതീതമായ ജനകീയ പ്രക്ഷോഭമായി ഭാരത് ജോഡോ യാത്ര മാറുമെന്ന് ഡോ.ശൂരനാട് രാജശേഖരൻ അഭിപ്രായപ്പെട്ടു.സെപ്റ്റംബർ ഏഴിന് യാത്ര തുടങ്ങും മുൻപ്, രാഹുൽ ഗാന്ധി പിതാവിന്റെ ശ്രീപെരുംപുത്തൂരിലെ സ്‌മൃതി മണ്ഡപത്തി ലെത്തി അനുഗ്രഹം വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ പദയാത്രയുടെ ചാത്തന്നൂർ നിയോജക മണ്ഡലം കോ ഓർഡിനേറ്റർ നെടുങ്ങോലം രഘു, കോ ൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മാരായ എം.സുന്ദരേശൻ പിള്ള, ബിജു പാരിപ്പള്ളി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്.ശ്രീലാൽ, എൻ.ഉണ്ണിക്കൃഷ്ണൻ, സുഭാഷ് പുളിക്കൽ, സിസിലി സ്റ്റീഫൻ, പി.പ്രദീഷ്കുമാർ ആദി ച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീലബിനു, പരവൂർ സജീബ് തുടങ്ങിയവർ പങ്കെടുത്തു.
പദയാത്രയുടെ വിപുലമായ ഒരുക്കങ്ങൾക്കായി സബ് കമ്മിറ്റികൾ രൂപീകരിച്ചു. എസ്. ശ്രീലാൽ (ഫിനാൻസ് ), എ.ശുഹൈബ് (ഫുഡ്), എൻ.ജയചന്ദ്രൻ (കലാ സാംസ്കാരികം), എൻ.ഉണ്ണികൃഷ്ണൻ (പബ്ലിസിറ്റി), സുഭാഷ് പുളിക്കൽ (അക്കോമഡേഷൻ), പി. പ്രദീഷ് കുമാർ (സ്വീകരണം), സിസിലി സ്റ്റീഫൻ (വനിത കോഡിനേഷൻ), ബിജു വിശ്വരാജൻ (മീഡിയ), വിനോദ് പാരിപ്പള്ളി (സുരക്ഷാ വിഭാഗം), കൊട്ടിയം സാജൻ (ഗതാഗതം), എന്നിവരെ സബ് കമ്മിറ്റി കൺവീനർമാരായും തെരെഞ്ഞെടുത്തു.