/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
കൊല്ലം:കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ജില്ലാ അതിർ ത്തിയായ പാരിപ്പള്ളിയിൽ വൻ വരവേൽപ്പ് നൽകുമെന്ന് സ്വാഗത സംഘം
ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കൊല്ലം ജില്ലയുടെ പ്രവേശന കവാടമായ പാരിപ്പള്ളിയിൽ ജാഥയ്ക്ക് സ്വാഗതമരുളാൻ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. പാരിപ്പള്ളി പട്ടണം ഉത്സവപ്രതീതി ഉളവാക്കുന്ന രീതിയിൽ കൊടി തോരണങ്ങളാലും കമാനങ്ങളാലും അലങ്കരിച്ചുവെന്നും പദയാത്ര കടന്നു വരുന്ന സ്ഥലത്ത് വിശ്രമ കേന്ദ്രങ്ങളായി ഓഡിറ്റോറിയം, രണ്ടായിരത്തിലേറെ പേർക്ക് സൗകര്യമുള്ള വിശാലമായ പന്തലും ഒരുക്കിയിട്ടുണ്ടെന്ന് അവർ പറഞ്ഞു.
കൊല്ലത്തിന്റെ പാരമ്പര്യവും, പൈതൃകവും, വിളിച്ചോതുന്ന രീതിയിൽ പദയാത്രക്ക് സ്വീകരണം നൽകാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും, കശുവണ്ടി, കയർ, കൈത്തറി
തുടങ്ങിയ പരമ്പരാഗത തൊഴിൽ മേഖലകളിലെ തൊഴിലാളികൾ രാഹുൽ ഗാന്ധിക്ക് നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ അഭിവാദ്യ മർപ്പിക്കുമെന്നും, ചാത്തന്നൂരിൽ വിശ്രമത്തിന് ശേഷം തെരെഞ്ഞെടുക്ക പ്പെട്ട ഇരുന്നൂറോളം സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ
യുവ പ്രഫഷണലൂകൾ എന്നിവർക്ക് രാഹുൽ ഗാന്ധിയുമായി സംവദിക്കാൻ അവസരം ഒരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ വികല നയങ്ങളിൽ പ്രതിക്ഷേധിച്ച് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 7 ന് വൈകിട്ട് 5ന് കന്യാകുമാരിയിൽ തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും.
സാമൂഹിക സാംസ്കാരിക സംഘടനകളും വിവിധ രാഷ്ട്രീയ കക്ഷികളും പദയാത്രയ്ക്ക് വിവിധ സ്ഥലങ്ങളിൽ അഭിവാദ്യം അർപ്പിക്കും. രാഷ്ട്രീയത്തിന് അതീതമായി സംഘടിപ്പിച്ചിരിക്കുന്ന ഭാരത് ജോഡോ യാത്ര കന്യാകുമാരിയിൽ നിന്നും3570 കിലോമീറ്റർ സഞ്ചരിച്ചു ജനുവരി 30 ന്
കാശ്മീരിൽ സമാപിക്കും.
ഇന്ത്യയെ ഹൃദയത്തോട് ചേർത്ത് പിടിച്ചു നയിക്കുന്ന പദയാത്ര ഉയർത്തുന്ന മുദ്രാവാക്യം രാജ്യത്തെ ഒന്നിപ്പിക്കാൻ ഒറ്റകെട്ടായി നീങ്ങാം എന്നതാണ്. സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം എന്നിങ്ങനെ രാജ്യം പ്രതിസന്ധി നേരിടുന്ന കാര്യങ്ങളാണ് ജാഥയിൽ ചൂണ്ടിക്കാട്ടുന്നത്.
സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന വരും,കലാരംഗത്ത് പ്രവർത്തിക്കുന്നവരും, എഴുത്തുകാരും, സാധാരണ ജനങ്ങളും, ജാഥയിൽ വിവിധ സ്ഥലങ്ങളിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ ആവേശകരമായ വരവേല്പിന് ശേഷം വൈകിട്ട് 5 മണിയോടെ കൊട്ടിയത്ത് എത്തുന്ന ജാഥയെ ഇരവിപുരം മണ്ഡലം വരവേൽക്കും. സ്വാഗത സംഘം ചെയർമാൻ ഡോ: ശൂ രനാട് രാജശേഖരൻ, കോ-ഓർഡിനേറ്റർ നെടുങ്ങോലം രഘു, ജനറൽ കൺവീനർ മാരായ എം.സുന്ദരേശൻ പിള്ള, പാരിപ്പള്ളി ബിജു, സ്വാഗത സംഘം ഭാരവാഹികളായ എസ്.ശ്രീലാൽ, സുഭാഷ് പുളിക്കൽ, സിസിലി സ്റ്റീഫൻ, പരവൂർ സജീബ്, ബിജു വിശ്വരാജൻ, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.