ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് - കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകചന്ത ആരംഭിച്ചു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ചാത്തന്നൂർ: കൃഷി വകുപ്പിന്റെ ഓണസമൃദ്ധി 2022 ന്റെ ഭാഗമായി ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്ത് - കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പഴം - പച്ചക്കറിചന്ത ആരംഭിച്ചു. 7ന് സമാപിക്കും. രാവിലെ 10 മുതൽ 5 വരെയാണ് കർഷകചന്തയുടെ പ്രവർത്തനം.

കർഷകചന്ത എന്ന പേരിൽ ചാത്തന്നൂർ മിനിസിവിൽ സ്റ്റേഷൻ അങ്കണത്തിലാണ് ഓണചന്ത ആരംഭിച്ചത്. അതാത് ദിവസങ്ങളിലെ വിപണി വിലയിൽ നിന്ന് 10% വില അധികം നൽകി പ്രാദേശിക കർഷകരിൽ നിന്ന് പരമാവധി പഴം-പച്ചക്കറി ഉൽപ്പന്നങ്ങൾ സംഭരിക്കും.

ഇങ്ങനെ സംഭരിക്കുന്നവ 30% വിലക്കുറവിലാണ് കർഷകചന്ത വഴി വിറ്റഴിക്കും. കഴിയുന്നിടത്തോളം വിഷരഹിത നാടൻ പഴം - പച്ചക്കറികൾ നൽകുവാനാണ് ഉദ്ദേശം. പ്രാദേശികമായി സംഭരിക്കാൻ കഴിയാത്ത പച്ചക്കറിയിനങ്ങൾ സർക്കാർ ഏജൻസിയായ ഹോർട്ടി കോർപ്പ് വഴി സംഭരിച്ച് കർഷക ചന്തയിൽ എത്തിക്കും.

ഓണച്ചന്തയിലേക്ക് സാധനങ്ങൾ നൽകാമെന്ന് അറിയിച്ചിട്ടുള്ള കർഷകർ ചാത്തന്നൂർ കൃഷി ഭവനിൽ എത്തിക്കേണ്ടതാണ്. ചാത്തന്നൂർ കൃഷിഭവനിലെ വിവിധ ഗ്രൂപ്പിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ, ഓണം സ്പെഷ്യൽ വിഭവങ്ങളും ചന്ത ദിവസങ്ങളിൽ ഇവിടെ നിന്ന് ലഭിക്കുന്നതാണ്.

ഓണച്ചന്ത ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റ്റി. ദിജു ഉദ്ഘാടനം ചെയ്തു. പ്രസ്തുത ഉത് ഘടന യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത്‌ മെമ്പർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെംബേർസ്, ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ /ചെയർപേർസണൻ ഗ്രാമ പഞ്ചായത്ത്‌ മെംബേർസ്, കാർഷിക വികസന സമിതി അംഗങൾ, പാടശേഖര സമിതി പ്രസിഡന്റ്‌ /സെക്രട്ടറിമാർ,നിറവ് എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റർ ഭാരവാഹികൾ, കർഷകർ എന്നിവർ പങ്കെടുത്തു.

ഓണക്കാലത്ത് വിപണിയിൽ സ്വാഭാവികമായി ഉണ്ടാകുന്ന വിലക്കയറ്റത്തെ നിയന്ത്രിച്ച് നിർത്താനും ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉറപ്പ് വരുത്താനും ലക്ഷ്യം വയ്ക്കുന്ന കർഷക ചന്തയുടെ വിജയത്തിന് കർഷകരുടേയും ഉപഭോക്‌താക്കളുടേയും സഹകരണം പ്രതീക്ഷിക്കുന്നതായി ക്യഷി ഓഫീസർ മനോജ് ലൂക്കോസ് പറഞ്ഞു.

Advertisment