എഴുകോണിൽ കെഎസ്ആർടിസി ബസ്സിൽ നിന്നു തെറിച്ചുവീണ വിദ്യാർഥിക്ക് ഗുരുതര പരിക്ക് ! ബസ് നിർത്താതെ പോയി

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കൊല്ലം: എഴുകോണിൽ കെ.എസ്.ആർ.ടി.സി. ബസ്സിൽനിന്നു തെറിച്ചുവീണ വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. നാന്തിരിക്കൽ ഷീബഭവനിൽ നിഖിൽ സുനിലിനാണ് (14) പരിക്കേറ്റത്. വിദ്യാർഥി വീണതറിയാതെ ബസ് യാത്ര തുടർന്നു. കഴിഞ്ഞ ദിവസം വൈകീട്ട് നാലിന് എഴുകോണിലാണ് സംഭവം.

എഴുകോൺ ടെക്നിക്കൽ സ്കൂ ളിലെ വിദ്യാർഥിയാണ് നിഖിൽ. ക്ലാസിനുശേഷം കുണ്ടറ കാഞ്ഞിരോട്ടെ വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. എഴുകോൺ പെട്രോൾ പമ്പിനു സമീപത്തെത്തി യപ്പോൾ ബസ്സിന്റെ വാതിൽ തുറന്ന് നിഖിൽ പുറത്തേക്ക് വീഴുകയിരുന്നു. വീഴ്ചയിൽ നിഖിലിന് തലയ്ക്കും മുഖത്തും കാൽമുട്ടു കൾക്കും കാര്യമായ പരിക്കുപറ്റി.

ബസ്സിനു പിന്നാലെ ബൈക്കിൽ വന്ന രണ്ടുപേർ ചേർന്ന് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ സംഭവത്തെപ്പറ്റി അറിയില്ലെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതരുടെ വിശദീകരണം.

Advertisment