/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
കൊല്ലം: സ്‌കൂട്ടറിന്റെ സീറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസ്സിലെ പ്രതികളെ ഇരവിപുരം പോലീസ് പിടികൂടി. തെക്കേവിള കട്ടിയിൽ കിഴക്കതിൽ ഉമേഷ് മകൻ വിശാഖ്(18), തെക്കേവിള കുറ്റിയിൽ തൊടിയിൽ ചിന്നു ഭവനിൽ സജീവ് മകൻ അജിത്ത് (19), ഇരവിപുരം വാളത്തുങ്കൽ കട്ടിയിൽ പുത്തൻ വീട്ടിൽ കണ്ണൻ മകൻ നീലകണ്ഠൻ (18) എന്നിവരാണ് പോലീസ് പിടിയിലായത്.
തെക്കേവിള സാഗരികത്തിൽ ധന്യയുടെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറിന്റെ സീറ്റ് കുത്തി തുറന്ന് ഉള്ളിൽ സൂക്ഷിച്ചിരുന്ന 3000 രൂപയും 2 കുപ്പി വിദേശ മദ്യവും മോഷ്ടിച്ച കുറ്റത്തിനാണ് ഇവർ പിടിയിൽ ആയത്. വീടിന്റെ കോമ്പൗണ്ടിനുള്ളിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയതിന് ധന്യയുടെ പരാതിയിൽ കേസ്സ് രജിസ്റ്റർ ചെയ്യ്ത ഇരവിപുരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താൻ ആയത്.
ഇരവിപുരം ഇൻസ്‌പെക്ടർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അരുൺഷാ, ജയേഷ് സി.പി.ഓ സതീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.