വെളിയം പഞ്ചായത്തിൽ ശിശുസൗഹൃദ-ആധുനിക സൗകര്യങ്ങളോടെ പുതിയ അങ്കണവാടി കെട്ടിടം

author-image
nidheesh kumar
New Update

publive-image

Advertisment

കൊല്ലം: വെളിയം ഗ്രാമപഞ്ചായത്തിൽ കലയക്കോട് വാര്‍ഡിലെ 123-ാം നമ്പര്‍ അങ്കണവാടിക്ക് ശിശുസൗഹൃദ-ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടം നിർമ്മിച്ചു. പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, ഇന്‍ഡോര്‍ കളിസ്ഥലം, ശുചിമുറികള്‍ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. 14 ലക്ഷം രൂപയാണ് വിനിയോഗിച്ചത്.

വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ബിനോജ് അങ്കണവാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ. രമണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷൈന്‍കുമാര്‍, ബ്ലോക്ക് അംഗം ജി. തോമസ്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ. സോമശേഖരന്‍, എം. ബി. പ്രകാശ്, വാര്‍ഡ് അംഗം എം. വിഷ്ണു, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷൈലജ അനില്‍കുമാര്‍, അങ്കണവാടി അധ്യാപിക ഉഷാകുമാരി ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment