New Update
Advertisment
ചാത്തന്നൂർ: കല്ലുവാതുക്കൽ പാറ ജംഗ്ഷന് സമീപം പിക്കപ്പ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. ഇന്ന് രാത്രി 9.35 യോടെയായിരുന്നു അപകടം. ഓയൂരിൽ നിന്നും മൽസ്യം കയറ്റാൻ കൊല്ലത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് ഓട്ടോയും എതിരെ വന്ന ബൈക്കുമായാണ് കൂട്ടിയിടിച്ചത്. ചാത്തന്നൂർ നിന്നും കല്ലുവാതുക്കലേക്ക് പോകുകയായിരുന്നു ബൈക്ക്.
ബൈക്ക് യാത്രികരായ ചിറക്കര ഉളിയനാട് സ്വദേശി അഖിൽ(21) ചിറക്കരത്താഴം സ്വദേശി സനുഅനിൽ (24) എന്നിവർക്കും പിക്കപ്പ് ഓട്ടോയിൽ ഉണ്ടായിരുന്ന
മൽസ്യ കച്ചവടക്കാരും ഓയൂർ സ്വദേശികളുമായ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. അപകടത്തിന് ദൃക്സാക്ഷികളായ നാട്ടുകാർ അതു വഴി വന്ന ആംബുലൻസിൽ ബൈക്ക് യാത്രികരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും പിക്കപ്പ് യാത്രക്കാരെ പാരിപ്പളളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.