കുണ്ടറയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു: ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്

author-image
nidheesh kumar
New Update

publive-image

Advertisment

കൊല്ലം: കുണ്ടറ ഇളമ്പള്ളൂർ–പുന്നമുക്ക് റോഡിലെ പനംകുറ്റിയിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുഖത്തല മുരാരിജംഗ്ഷന് സമീപം കുറുമണ്ണ പ്രിൻസ് ഭവനിൽ മുരുകേശൻ, ബിന്ദു ദമ്പതികളുടെ മകൻ പ്രിൻസാണ് (24) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ രാത്രിയിലായിരുന്നു അപകടം. ബന്ധു വീട്ടിൽ പോകവേ എതിരേ വന്ന സെയിൽസ് വാനിൽ ഇടിച്ച് തെറിച്ച് വീഴുകയായിരുന്നു. നാട്ടുകാരും അതുവഴി വന്ന യാത്രകാരും ചേർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രിൻസിന്റെ ജീവൻ രക്ഷിക്കാനായില്ല. സഹേദരൻ: പ്രവീൺ.

Advertisment