കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി കൊല്ലം സിറ്റി പോലീസ് പരിധിയിലെ അദ്ധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു

author-image
nidheesh kumar
New Update

publive-image

Advertisment

കൊല്ലം: സിറ്റി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കുട്ടികളിൽ മയക്ക് മരുന്ന് ഉപയോഗം തടയുന്നതിനായി കൊല്ലം സിറ്റി പോലീസ് പരിധിയിലെ അദ്ധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു. വർദ്ധിച്ചു വരുന്ന കുട്ടികളുടെ ലഹരി ഉപയോഗം പൂർണമായും നിർത്തലാക്കാൻ അദ്ധ്യാപകരെ പ്രപ്തരാക്കുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം.

ആൽത്തറമൂട് ക്യു.എസ്.എസ്.എസ് ഹാളിൽ കൊല്ലം സിറ്റി ക്രൈം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണർ സക്കറിയ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ശില്പശാല സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റിട്ട. ഡെപ്യുട്ടി കമ്മീഷണറായിരുന്ന സുരേഷ് റിച്ചാർഡ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. ഷിനോദാസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

കൊല്ലം സിറ്റി അസിസ്റ്റന്റ് കമ്മീഷണർ അഭിലാഷ് എ, കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് ജയകുമാർ, ക്യു.എസ്.എസ്.എസ് ഡയറക്ടർ ഫാ. ഡോ. ബൈജു ജൂലിയാൻ എന്നിവർ പങ്കെടുത്തു. കൊല്ലം വെസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ ബി.ഷെഫീക്ക് സ്വാഗതവും പള്ളിത്തോട്ടം സബ് ഇൻസ്‌പെക്ടർ സുനിൽ കൃതജ്ഞത അറിയിച്ചു.

Advertisment