New Update
Advertisment
കൊല്ലം:ഓച്ചിറയിൽ വയോധിക വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ക്ലാപ്പന വരവിള പെരുമാന്തഴ ഉമാ ഭവനത്തിൽ ശാന്തമ്മ (70) ആണ് മരണപ്പെട്ടത്. വീടിന് സമീപമുള്ള വരവിള എസ്എന്‍ഡിപി ശാഖാ മന്ദിരത്തിലെ കിണറിലാണ് മൃതശരീരം കണ്ടത്.
ഇന്നലെ ഉച്ചമുതൽ കാണാതായ ശാന്തമ്മയുടെ മൃതശരീരം സഹോദരനെത്തി അന്വേഷിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പോലീസും അഗ്നിശമന സേനയും ചേർന്നാണ് മൃതദേഹം കരക്കെത്തിച്ചു. ശാന്തമ്മയുടെ മകൾ രണ്ട് മാസം മുൻപ് ആത്മഹത്യ ചെയ്തിരുന്നു.