ശാസ്താംകോട്ട കായലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; കായലിൽ നീന്തുന്നതിനിടെയാണ് അപകടം

author-image
nidheesh kumar
New Update

publive-image

Advertisment

കൊല്ലം:ശാസ്താംകോട്ട കായലിൽ കുളിക്കുന്നതിനിടെ മുങ്ങി താണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കരുനാഗപ്പള്ളി പുത്തൻതെരുവ് കുലശേഖരപുരം പോളയിൽ തെക്കതിൽ റിനോൻ (35) ആണ് മുങ്ങിമരിച്ചത്.

ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് സംഭവം. കായലിൽ നീന്തുന്നതിനിടെ റിനോൻ മുങ്ങി പോകുകയായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഉടൻ തന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെതുടർന്ന് സ്റ്റേഷൻ ഓഫീസർ പി.എസ്.സാബു ലാലിന്റെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ നിന്നും അഗ്നിശമന സേനയെത്തി തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം ചെളിയിൽ നിന്ന് കണ്ടെടുത്തത്.

ശാസ്താംകോട്ട അഗ്നിശമന സേനയുടെ സ്കൂബാ ടീംമാണ് കണ്ടെടുത്തത്. സ്കൂബ ടീമംഗം ഷാനവാസ്.എസ് ആണ് ചെളിയിൽ നിന്നും സ്കൂബ് സെറ്റ്ന്റ് യും ഡിങ്കിയുടെയും സഹായത്താൽ മൃതദേഹം പുറത്തെടുത്തത്.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രസന്നൻ പിള്ള, ഗ്രേഡ് എ.എസ്.ടി.ഒ സജീവ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അഭിലാഷ്, രതീഷ്, മനോജ്,വിജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ജയപ്രകാശ്, ഹോംഗാർഡ് വാമദേവൻ, രാജു,ഉണ്ണികൃഷ്ണപിള്ള, ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

Advertisment