New Update
Advertisment
കൊല്ലം: 17കാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ നഗ്ന വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. കൊട്ടാരക്കര മേലില ചെങ്ങമനാട് പാലനിരപ്പ് ചരുവിളതാഴത്തിൽ സുജ (44) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 13ന് രാവിലെ 8.30 ഓടെ വീട്ടിൽ നിന്നും സ്കൂളിലേക്ക് പോകും വഴി ഐസിഎസ് ജംഗ്ഷന് സമീപം വച്ച് പെൺകുട്ടിയെ തടഞ്ഞു നിർത്തി വീഡിയോ കാണിിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.