കൊട്ടാരക്കരയിൽ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

author-image
nidheesh kumar
New Update

publive-image

Advertisment

കൊല്ലം: കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ നിന്നും എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി യുവാവ് പിടിയിൽ. മൈനാഗപള്ളി കുമ്പള കോളനിയിൽ ലിയോ ഡി ജോൺ (31) ആണ് കൊട്ടാരക്കര എക്സൈ സിന്റെ പിടിയിലായത്. കൊട്ടാരക്കര കെഎസ്‌ആർടിസി ബസ് സ്റ്റാൻഡ് പൊതു ശുചി മുറിയിൽ നിന്നാണ് പിടികൂടിയത്.

എംഡിഎംഎ 2.15 ഗ്രാം, ഹാഷിഷ് ഓയിൽ, 2 ഗ്രാം, 20 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. ലഹരി വസ്തുക്കളുമായി പിടികൂടിയ ലിയോ ഇലട്രിക് എഞ്ജീനിയറിങ് കഴിഞ്ഞയളാണ്. എക്സൈസ് ഇൻസ്‌പെക്ടർ അനിൽകുമാർ പ്രിവന്റ്റീവ് ഓഫിസർ ഷിലു, സിവിൽ ഓഫിസർമാരായ സുനിൽ ജോസ്, അനിൽകുമാർ, നഹാസ്, കൃഷ്ണരാജ്, ദിലീപ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്നുകൾ പിടികൂടിയത്.

Advertisment